എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Thursday, October 26, 2017

വായനക്കാര്‍ഡ്

വായനക്കാര്‍ഡ് ക്ലാസ്സ് റൂമില്‍ ഉപയോഗിക്കേണ്ടുന്ന വിധം
   വായനപരിപോഷണ പരിപാടിയിലേക്കായി എല്‍ പി (3,4), യു പി (5,6,7) വിഭാഗങ്ങള്‍ക്കായി വെളള ബുക്ക് ലെറ്റും മഞ്ഞനിറത്തിലുളള കാര്‍ഡും നല്കിയിട്ടുണ്ട്. മഞ്ഞ കാർഡുകൾ ക്ലാസിലെ എല്ലാ കുട്ടികൾക്കും നൽകണം. മൂന്നു വീതം സെറ്റാണ് മഞ്ഞനിറത്തിലുളള കാര്‍ഡിലുളളത്. ഇതില്‍ ഒരു സെറ്റാണ് (ഉദാഹരണം, എല്‍ പി 8,"കിയോ.... കീയോ..... കീയോ..."  യു പി 1 "ചിന്നന്‍ പറഞ്ഞത്".) കുട്ടികള്‍ക്ക് ആദ്യം നല്‍കേണ്ടത്. 

പ്രവര്‍ത്തനഘട്ടങ്ങള്‍ :
  • കുട്ടികള്‍ വ്യക്തിഗതമായി പ്രസ്തുത കാര്‍ഡ് വായിച്ച്, ബഹുവികല്‍പ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി വട്ടമിടുന്നു.
  • വ്യക്തിഗതമായി ഉത്തരം പറയാന്‍ അവസരം നല്‍കുന്നു.
  • ഉത്തരത്തെ ന്യായീകരിക്കുന്നു.
  • ശരിയുത്തരമേതെന്ന പൊതു ധാരണയിലെത്തുന്നു.
  • ഒന്ന് രണ്ട് കുട്ടികള്‍ കാര്‍ഡ് ഉറക്കെ വായിക്കുന്നു.
  • വായനക്കാര്‍ഡില്‍ കൊടുത്തത് പോലുളള കൂടുതല്‍ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തമായി തയ്യാറാക്കാനവസരം നൽകുന്നു.
ഇതു പോലെ മഞ്ഞക്കാര്‍ഡിന്റെ മറ്റ് രണ്ട് സെറ്റുകളും പ്രോസസ്സ് ചെയ്യേണ്ടതാണ്.

ഇതിനുശേഷമാണ് വെളള ബുക്ക് ലെറ്റു് കുട്ടികള്‍ക്ക്  കൈമാറി വായിക്കാന്‍ നല്‍കേണ്ടത്.     
    വെളള ബുക്ക് ലെറ്റിലെ പേജുകള്‍ കട്ടിയുളള ചാര്‍ട്ടു പേപ്പറിലോ കാര്‍ഡ് ബോര്‍ഡിലോ ഒട്ടിച്ചു വെക്കാവുന്നതാണ്.

No comments:

Post a Comment