എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

TEACHER TRAINING

ക്ലസ്റ്റര്‍ പരിശീലനം

ഈ അധ്യയന വര്‍ഷത്തെ രണ്ടാമത്തെ ക്ലസ്റ്റര്‍ പരിശീലനം  NISLP പാലോട്ടുപള്ളിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ നജ്മ ടീച്ചറുടെ അധ്യക്ഷതയില്‍ എ ഇ ഒ എ പി അംബിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇസ്മായില്‍, ട്രെയിനര്‍ ഉനൈസ് എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ഫാക്കല്‍റ്റി കെ സന്തോഷ് കുമാര്‍, എ ഇ ഒ എ പി അംബിക ടീച്ചര്‍, ബി പി ഒ രതീഷ് മാസ്റ്റര്‍
എന്നിവര്‍ ക്ലസ്റ്റര്‍ പരിശീലനം മോണിറ്റര്‍ ചെയ്തു.

പങ്കാളിത്തം
എല്‍ പി വിഭാഗത്തില്‍ 92.47 ശതമാനവും, യു പി വിഭാഗത്തില്‍ 88.77 ശതമാനവും പങ്കാളിത്തമുണ്ടായി.



6.10.17
ക്ലസ്റ്ററിലേക്കു വരുമ്പോൾ കൊണ്ട് വരേണ്ടവ...
     ക്ലസ്റ്ററിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകരും ടെക്സ്റ്റ് ബുക്ക്, ടീച്ചർ ടെക്സ്റ്റ്, എന്നിവയോടൊപ്പം കുട്ടികളുടെ ഒന്നാം ടെം പരീക്ഷ ഉത്തരക്കടലാസുകൾ പരിശോധിച്ച് തയ്യാറാക്കുന്ന ഒരു വിശകലനക്കുറിപ്പ് കൂടി (ഒന്നോ രണ്ടോ പേജ്) കൊണ്ടുവരേണ്ടതാണ്. വിശകലനക്കുറിപ്പില്‍ വിവിധ ഗ്രേഡുകളിലുളള കുട്ടികളുടെ എണ്ണം, ശതമാനം, ഉത്തരക്കടലാസ്സില്‍ പ്രകടമാകുന്ന പ്രധാന പഠന പ്രശ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.
         യു.പി. ഗണിതത്തിലെ ക്ലസ്റ്ററിൽ പങ്കെടുക്കുന്ന അധ്യാപകര്‍ ലാപ്ടോപ്പ് കൂടി  കൊണ്ടുവരേണ്ടതാണ്.

 ഒക്ടോബര്‍ 7 ക്ലസ്റ്റർ, കേന്ദ്രങ്ങൾ



28/9/17

ക്ലസ്റ്ററിലേക്കു വരുമ്പോൾ കൊണ്ട് വരേണ്ടവ...
     എല്ലാ DRG അംഗങ്ങളും ക്ലസ്റ്ററിൽ പങ്കെടുക്കുന്ന അധ്യാപകരും ടെക്സ്റ്റ് ബുക്ക്, ടീച്ചർ ടെക്സ്റ്റ്, എന്നിവയോടൊപ്പം കുട്ടികളുടെ ഒന്നാം ടെം പരീക്ഷ ഉത്തരക്കടലാസുകൾ (സാമ്പിൾ) പരിശോധിച്ച് തയ്യാറാക്കുന്ന ഒരു വിശകലനക്കുറിപ്പ് കൂടി (ഒന്നോ രണ്ടോ പേജ്) കൊണ്ടുവരേണ്ടതാണ്. 
         യു.പി. ഗണിതത്തിലെ DRG അംഗങ്ങളും ക്ലസ്റ്ററിൽ പങ്കെടുക്കുന്ന അധ്യാപകരും ലാപ്ടോപ്പ് കൂടി  കൊണ്ടുവരേണ്ടതാണ്.
  

ക്ലസ്റ്റര്‍: ചില മാറ്റങ്ങള്‍
യു പി ഗണിതം DRG പരിശീലനം it@school കണ്ണൂര്‍ ജില്ലാ സെന്ററിലേക്ക് (മുനിസിപ്പല്‍ ഹൈസ്കൂള്‍) മാറ്റിയിരിക്കുന്നു. പരിശീലന തീയ്യതിയില്‍ മാറ്റമില്ല.

 28.09.2017 ന് നടത്താനിരുന്ന കല - കായികം -പ്രവൃത്തി പഠനം എന്നീ വിഷയങ്ങളുടെ  ഡി ആർ ജി പ്ലാനിംഗ് 02.10.2017 ന് എസ് എസ് എ കണ്ണൂർ ജില്ലാ ഓഫീസിൽ വെച് രാവിലെ 10 മണിക്ക് നടക്കുന്നതാണ് 


 ഒക്ടോബർ 7 ക്ലസ്റ്റർ ...ഡി ആർ ജി കേന്ദ്രങ്ങൾ 






5.8.2017
ക്ലസ്റ്റര്‍ പരിശീലനത്തില്‍ അധ്യാപകര്‍ പരിപൂര്‍ണ തൃപ്തര്‍

         മട്ടന്നൂര്‍ ബി ആര്‍ സി യുടെ  ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക പരിശീലനത്തില്‍ അധ്യാപകര്‍ക്ക് പരിപൂര്‍ണ തൃപ്തി. പഠനത്തെളിവുകള്‍ പരിശോധിച്ചുകൊണ്ടുള്ള തുടര്‍ ആസൂത്രണവും വിലയിരുത്തല്‍ സമീപനം ആധാരമാക്കിയുളള ചോദ്യനിര്‍മാണവും അധ്യാപക പരിശീലനം ഗൗരവപൂര്‍ണമാക്കി. മുഴുവന്‍ സെഷനുകളിലും അംഗങ്ങള്‍ സജീവമായി ഇടപെട്ടു. വിലയിരുത്തല്‍ സമീപനം പരിചയപ്പെടലും മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കലും, സമഗ്ര വിഭവപോര്‍ട്ടല്‍ അടുത്തറിയല്‍, CPTA മാര്‍ഗരേഖ പരിചയപ്പെടല്‍ എന്നീ സെഷനുകളായിരുന്നു പരിശീലനത്തില്‍. ചര്‍ച്ച ചെയ്ത സാമഗ്രികള്‍ ഡൗണ്‍ലോഡ് മെനുവില്‍  പോസ്റ്റ് ചെയതിട്ടുണ്ട്. ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ മൊഡ്യൂളിനെ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം.           ബി ആര്‍ സി യുടെ കീഴില്‍ 63.44% പേര്‍ ക്ലസ്റററില്‍ പങ്കെടുത്തു.





Friday, August 4, 2017


ക്ലസ്റ്റര്‍ പരിശീലനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    ആഗസ്ത് 5 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരം 4 മണിക്കുശേഷം ഡി ആര്‍ ജി അംഗങ്ങള്‍ കൂടിയിരുന്ന് ആസൂത്രണം ഒന്നുകൂടി മെച്ചപ്പെടുത്തി. ബി ആര്‍ സി അംഗങ്ങള്‍ സെന്ററുകളിലെത്തി ക്ലസ്റ്റര്‍ വേദികള്‍ നിശ്ചയിച്ചു.

ക്ലസ്റ്റര്‍ വേദികള്‍ 
NISLP  പാലോട്ടുപള്ളി
Std 1............ Ground Floor
Std 2,3.........1st Floor
Std 4..............Second Floor
LP,UP Arabic... New Building First Floor

MTSGUPS Mattannur

UP (Mal, Eng, Science, Social science, Maths, Hindi, Sanskrit, Urudu)... Main Building

Tuesday, August 1, 2017


HM കോൺഫറൻസ്
       2-8-2017 ബുധനാഴ്ച 3-30 ന്  HM കോൺഫറൻസ്, MTSGUPS മട്ടന്നൂരിൽ.

Monday, July 31, 2017


DRG List


ആഗസ്ത് 5ന് നടക്കുന്ന ക്ലസ്ററര്‍ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നവര്‍





ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ 



ക്ലാസ്സ്റൂമിലെ മികച്ച ഒരു പ്രവര്‍ത്തനത്തിന്റെ തെളിവ്, ടീച്ചര്‍ ടെക്സ്റ്റ്, ടെക്സ്റ്റ്ബുക്ക് എന്നിവ എല്ലാ ടീച്ചേഴ്സും കൊണ്ടു വരേണ്ടതാണ്.

Friday, July 28, 2017



 CLUSTER 2017 August 5 
DRG VENUE




ഡി ആർ ജി ക്കു വരുമ്പോൾ കൊണ്ടുവരേണ്ടവ 


  • ടെക്സ്റ്റ് ബുക്ക് ,ഹാൻഡ്‌ബുക്ക് 
  • പഠനോത്പന്നങ്ങൾ 
  • പെൻഡ്രൈവ് 
  • അതാത് ക്ലാസ്സിലെ വേനൽപ്പച്ച
  •  

Saturday, July 22, 2017

പ്രധാനാധ്യാപക പരിശീലനം 


                വിദ്യാലയങ്ങളിലെ ജൂൺ മാസത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഉപജില്ലയിലെ പ്രധാനാധ്യാപകർക്ക് 2017 ജൂലൈ 22 ന് എം.ടി.എസ് ഗവ.യു.പി.സ്കൂൾ മട്ടന്നൂരിൽ വെച്ച് ഏകദിന പരിശീലനം നൽകി . ഡയറ്റ്‌ ഫാക്കൽറ്റി അംഗം സന്തോഷ് കുമാർ കെ കെ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക , ബി പി ഒ രതീഷ് കുമാർ എ വി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി .
  പ്രധാനാധ്യാപകരുടെ ക്ലാസ്സ്‌റൂം മോണിറ്ററിങ് , എൽ എസ് എസ് ഫലവിശകലനം ,ജൂലൈ ആഗസ്റ്റ് മാസത്തെ മോണിറ്ററിംഗ് ഫോർമാറ്റ് പരിചയപ്പെടുത്തൽ ഇവ വിവിധ സെഷനുകളിലൂടെ പരിചയപ്പെടുത്തി . പ്രതിഭാകേന്ദ്രം ,മലയാളത്തിളക്കം , തുടങ്ങിയ വിഷയങ്ങൾ സ്ലൈഡ് പ്രെസന്റേഷന്റെ  സഹായത്തോടെ ബി പി ഒ വിശദീകരിച്ചു . ക്ലസ്റ്റർ പരിശീലനം ,ഗ്രാൻറ് വിതരണം ,തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തി .
     

No comments:

Post a Comment