പഞ്ചായത്തുതല ശാസ്ത്രോത്സവം നവംബര്‍ 4,5 തീയ്യതികളില്‍...

Our Facebook Page

ബ്ലോഗിലേക്കുള്ള ഫോട്ടോകളും റിപ്പോർട്ടുകളും 9496026169 എന്ന മൊബൈൽ നമ്പറിലേക്കോ ssabrcmtr@gmail. com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ് ...

മികച്ച പഠനോത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന "PORT FOLIO" എന്ന പേജ് നമ്മുടെ ബ്ലോഗിൽ ആരംഭിച്ചിട്ടുണ്ട്. ഈ പേജിൽ ഉൾപ്പെടുത്താനാഗ്രഹിക്കുന്ന, പഠന പ്രക്രിയയുടെ ഭാഗമായി ക്ലാസ് റൂമിൽ നിന്ന് ലഭിക്കുന്ന, മികച്ച ഉത്പന്നങ്ങൾ/രചനകൾ 9496026169 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചുതരണമെന്ന് അറിയിക്കുന്നു.

Saturday, October 21, 2017

മലയാളത്തിളക്കം

മലയാള പൊൻതിളക്കം
കൂടാളി യു.പി. സ്കൂൾ

Pre test

പ്രീ ടെസ്റ്റ് ചോദ്യപേപ്പർ വിതരണം
3  മുതൽ 7  വരെ യുള്ള ക്ലാസ്സുകളിലെ  പ്രീ ടെസ്റ്റിനുള്ള ചോദ്യപേപ്പറുകൾ ഇന്ന് (21 -10 -2017 ) ബി ആർ സി യിൽ നിന്ന് വിതരണം ചെയ്യുന്നതാണ് ..

Friday, October 20, 2017

റിസോഴ്സ് അധ്യാപക നിയമനം


എസ് എസ് എ യിൽ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു 

കണ്ണൂർ ജില്ലയിലെ വിവിധ ബി ആർ സി കളിൽ നിലവിലുള്ള ഐ ഇ ഡി സി റിസോഴ്സ്‍ അധ്യാപകരുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. TTC / DEd / അഥവാ  BEd ഉം സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ / ഡിഗ്രി യുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ / ഡിഗ്രി,DSE (HI),DSE (VI),DSE (ASD),DSE (CP) എന്നിവരെ കൂടി പരിഗണിക്കുന്നതാണ്. അപേക്ഷകർക്ക് RCI രജിസ്ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്. നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫോറം യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 ന് മുൻപായി സർവ്വശിക്ഷാ അഭിയാൻ കണ്ണൂർ ജില്ലാ പ്രോജെക്ട് ഓഫീസിൽ ലഭിക്കേണ്ടതാണ്.
അപേക്ഷാ ഫോറത്തിന്റെ മാതൃക (CLICK HERE ) 

Pre test


പ്രീടെസ്റ്റ് തീയ്യതി മാറ്റി ....
    3 മുതൽ 7 വരെ ക്ലാസ്സുകളിൽ 23 .10 .2017 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗണിതവിജയം, പരിസരപഠനം, ശാസ്ത്രസിദ്ധി, സാമൂഹ്യശാസ്ത്രം, പ്രീ ടെസ്റ്റുകൾ 24.10.2017 ലേക്ക് മാറ്റിയിരിക്കുന്നു .

Thursday, October 19, 2017

UDISE

UDISE പരിശീലനം നല്‍കി
ഉപജില്ലയിലെ പ്രഥമാധ്യാപകര്‍ക്കുളള പരിശീലനത്തിന് ബി പി ഒ രതീഷ് മാസ്റ്റര്‍, എം ഐ എസ് കോഡിനേറ്റര്‍ അനുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Friday, October 13, 2017

PRI Training

പഞ്ചായത്ത് അംഗങ്ങള്‍ക്കുളള പരിശീലനം പൂര്‍ത്തിയായി
മട്ടന്നൂര്‍ ബി ആര്‍ സി ക്കു കീഴിലെ പി ആര്‍ ഐ പരിശീലനം ഇന്നു നടന്ന മാലൂര്‍, മാങ്ങാട്ടിടം പഞ്ചായത്തുകളിലെ പരിശീലനത്തോടെ പൂര്‍ത്തിയായി. മാലൂര്‍ പഞ്ചായത്തില്‍ 87% വും മാങ്ങാട്ടിടം പഞ്ചായത്തില്‍ 74% വും പങ്കാളിത്തമുണ്ടായി.
മാലൂര്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കുളള പരിശീലനം വിദ്യഭ്യാസ സ്ററാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുറുമാണി മനോജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി പ്രവര്‍ത്തകരായ ശ്രീജിത്ത് വെള്ളുവയല്‍, ഉനൈസ് എം, സന്ധ്യ കെ ടി എന്നിവര്‍ നേതൃത്വം നല്‍കി.
മാങ്ങാട്ടിടം പഞ്ചായത്ത് അംഗങ്ങള്‍ക്കുളള പരിശീലനം വിദ്യഭ്യാസ സ്ററാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യലക്ഷ്മിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എന്‍ പി ശ്രീജ, തങ്കമണി, ഷിബു കെ, ബഷീര്‍  എന്നിവര്‍ സംസാരിച്ചു. ബി ആര്‍ സി പ്രവര്‍ത്തകരായ  ഉനൈസ് എം, രാജിത്ത് കുളവയല്‍, ശ്രീജിത്ത് വെള്ളുവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, October 12, 2017

 SMC പരിശീലനം മാറ്റിവെച്ചു
കൂടാളി പഞ്ചായത്തില്‍ 13.10.17 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന SMC പരിശീലനം മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.