എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

IEDC

20.09.17
ട്രാൻസ്‌പോർട്ട് / എസ്കോർട്ട് അലവൻസ് വിതരണം 

    2017-18 വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ട്രാൻസ്‌പോർട്ട് എസ്കോർട്ട് അലവൻസ് വിതരണം 20.09.2017 ബുധനാഴ്ച രാവിലെ 11 മണിക്ക് ബി ആർ സി യിൽ വച്ച് നടന്നു .
  
  മട്ടന്നൂർ മുനിസിപ്പാലിറ്റി വാർഡ്‌ കൗൺസിലർ ശ്രീമതി ധനലക്ഷ്മിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി അനിത വേണു പരിപാടി ഉദ്‌ഘാടനം ചെയ്തു. ശ്രീ അംബുജാക്ഷൻ (എച്ച് .എം,ജി.യു. പി.എസ്.മട്ടന്നൂർ) ആശംസയർപ്പിച്ചു സംസാരിച്ചു. ശ്രീ വിനോദ് എം പി സ്വാഗതവും, റിസോഴ്സ് അധ്യാപികയായ ശ്രീമതി. സുനില എം നന്ദിയും  പറഞ്ഞു. 25 കുട്ടികൾക്കാണ് ചടങ്ങിൽ അലവൻസ് നൽകിയത് .










ഗൃഹകേന്ദ്രീകൃത വിദ്യാഭ്യാസം
മാലൂര്‍ പഞ്ചായത്ത്- പൂവാംപൊയില്‍
ഗീതമ്മ ജോസഫ്


ട്രാൻസ്‌പോർട്ട്, എസ്കോർട്ട് അലവൻസ് വിതരണം 

   2017 -18 അധ്യയന വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ട്രാൻസ്‌പോർട്ട്, എസ്കോർട്ട് അലവൻസ് വിതരണം 20.09.2017  ബുധനാഴ്ച രാവിലെ 11 മണിക്ക് ബി ആർ സി യിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി അനിത വേണു നിർവഹിക്കും .


24.8.17
ഗൃഹകേന്ദ്രീകൃത വിദ്യാഭ്യാസം

മനീത ആര്‍
      മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ അലംകൃത (സെറിബ്രല്‍ പാള്‍സി) എന്ന കുട്ടിക്കുള്ള ഗൃഹകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്  ബി ആര്‍ സി യിലെ റിസോഴ്സ് ടീച്ചറായ ആര്‍ മനീത നേതൃത്വം നല്‍കുന്നു.



 IEDC മെഡിക്കല്‍ ക്യാമ്പ് റിപ്പോര്‍ട്ട് 2017-18

സ്പീച്ച് തെറാപ്പി 11.8.17
                           
  മട്ടന്നൂർ  സബ്ജില്ലയിലെ സംസാര വൈകല്യമുള്ള കുട്ടികൾക്ക്  വേണ്ടിയുള്ള സ്പീച്ച് തെറാപ്പി ബി ആർ സി  യിൽ വെച്ച് സ്പീച്ച് തെറാപ്പിസ്റ്റ് കുമാരി കാവ്യയുടെ നേതൃത്വത്തിൽ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും  രാവിലെ 10 മണിമുതൽ  1 മണിവരെ ആണ് തെറാപ്പി . 

 

Friday, July 21, 2017

ഫിസിയൊ തെറാപ്പി


എസ്. എസ്. എ, മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള ഫിസിയോ തെറാപ്പി. 
     ഡോ. ഷിഫിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ശേഷമാണ് തെറാപ്പി നടക്കുന്നത്.                                                       





Thursday, July 6, 2017
IEDC വൈദ്യപരിശോധന (OPH), ജൂലൈ 7 ന് രാവിലെ 10 മുതല്‍ കൂത്തുപറമ്പ് BRC യില്‍
  • പുതിയതായി ചേര്‍ന്ന OPH കുട്ടികള്‍ നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണം.
  • 2016-17 അധ്യയന വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് ലഭിച്ച ഉപകരണം മാറേറണ്ടവര്‍ ഉപകരണവുമായി പ്രസ്തുത ക്യാമ്പില്‍ എത്തേണ്ടതാണ്.

കൊണ്ടുവരേണ്ട രേഖകള്‍
  • Passport size photo                      :2
  • Aadhar card copy                        :1
  • Medical board certificate copy   :1
  •  
  •  
  •  
  •  


  •       ഐ ഇ ഡി സി  മെഡിക്കൽ ക്യാമ്പ്

    2017 ജൂൺ 18  മുതൽ ആരംഭിച്ച മട്ടന്നൂർ ബി ആർ സി യുടെ ഐ ഇ ഡി സി മെഡിക്കൽ ക്യാമ്പ് ജൂണ്‍ 23 ന് മട്ടന്നൂർ നഗരസഭാ കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മി യുടെ  അധ്യക്ഷതയിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ .വി എൻ സത്യേന്ദ്രനാഥ്‌  ഉദ്‌ഘാടനം ചെയ്തു .
       മട്ടന്നൂർ ബി ആർ സി ട്രെയിനർ ശ്രീമതി.നിർമലാദേവി സ്വാഗതം പറഞ്ഞു .വിശിഷ്ടാതിഥിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .എ പി അംബിക ടീച്ചര്‍ പങ്കെടുത്തു.  മട്ടന്നൂർ  ബി പി ഒ ശ്രീ.എ വി രതീഷ് മാസ്റ്റര്‍പദ്ധതി വിശദീകരണം നടത്തി . ജി യു പി എസ് മട്ടന്നൂർ എച്ച് എം ശ്രീ.അംബുജാക്ഷൻ മാസ്റ്ററും ,മട്ടന്നൂർ ബി ആർ സി ട്രെയിനർ ശ്രീജിത്ത് മാസ്റ്ററും ആശംസയര്‍പ്പിച്ച് സംസാരിച്ചു. റിസോഴ്സ് ടീച്ചർ ശ്രീമതി.ഗീതമ്മ നന്ദി പറഞ്ഞു . കാഴ്ച വൈകല്യം, LD, MR എന്നീ വിഭാഗങ്ങളിലായി 137 കുട്ടികള്‍ പങ്കെടുത്തു.





    കൂടുതല്‍ ഫോട്ടോസ് ഗാലറിയില്‍

    IEDC മെഡിക്കല്‍ ക്യാംപ്ആരംഭിച്ചു...


     

No comments:

Post a Comment