എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

COMMUNITY MOBILISATION



പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പരിശീലനവും പഞ്ചായത്ത് പ്രസിഡന്റിനുളള ആദരവും 
23.9.17
തെരുർ: മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തില്‍ കീഴല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പരിശീലനം  തെരുർ യു പി സ്കൂളിൽ വെച്ചു നടന്നു .

പഞ്ചായത്ത് മെമ്പർ ഭാനുമതിയുടെ അധ്യക്ഷതയിൽ പ്രസി‍ഡന്റ് എം രാജൻ ഉദ്‌ഘാടനം ചെയ്തു. ബി പി ഒ രതീഷ് എ വി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് അനില പി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ പ്രഭാകരൻ , ഹെഡ്മിസ്ട്രസ്സ് വാസന്തി കെ കെ, ട്രെയിനർ ശ്രീജിത്ത് കെ കെ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പഞ്ചായത്ത് ചുമതലയുള്ള ട്രെയിനർ എം ഉനൈസ് സ്വാഗതവും സി ആർ സി കോർഡിനേറ്റർ എം പി വിനോദ് നന്ദിയും പറഞ്ഞു. മുഴുവൻ പ്രതിനിധികളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. ട്രെനർമാരായ എം ഉനൈസ്, ശ്രീജിത്ത് കെ കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്‍കി .

പ്രസി‍ഡന്റിനെ ആദരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കി കീഴല്ലൂര്‍ പഞ്ചായത്തിനെ മട്ടന്നൂര്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിച്ച പഞ്ചായത്ത് എന്ന പദവിക്ക് അര്‍ഹമാക്കിയ പ്രസിഡന്റ് എം രാജനെ ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക ടീച്ചർ പി ഇ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. 'തിരികെ തിരുമുററത്തേക്ക്' എന്ന പ്രചരണ പരിപാടി പഞ്ചായത്തില്‍ നല്ല രീതിയില്‍ നടപ്പാക്കിയതാണ് ഈ മുന്നേറ്റത്തിന് കാരണം.





മട്ടന്നൂർ  ഉപജില്ലാ  പ്രവേശനോത്സവം 

ഉപജില്ലാ പ്രവേശനോത്സവം  നഗരസഭാ ചെയര്മാന്  ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു മട്ടന്നൂർ മണ്ഡലം എം എൽ എ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ വി ദാമോദരൻ യൂണിഫോം വിതരണം ഉദ്‌ഘാടനം ചെയ്തു .പുതുതായി ചേർന്ന കുട്ടികൾക്ക് വാർഡ് കൗൺസിലർ പി വി ധനലക്ഷ്മി കിറ്റ് വിതരണം ചെയ്തു .എ ഇ ഒ എ പി അംബിക ടീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .ബി പി ഒ എ വി രതീഷ് പരിപാടി വിശദീകരണം നടത്തി .മദർ പി ടി എ പ്രസിഡന്റ് കെ ഷീബ ,ട്രെയിനർ എം പി നിർമലാദേവി ,കെ സുധാകരൻ ,രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അക്ഷരദീപമേന്തിയാണ് നവാഗതർ പ്രവേശനോത്സവത്തിലേക്കെത്തിയത് .സ്കൂളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ  ഉദ്യാനത്തിനായി ഔഷധ ചെടികൾ ഒന്നാം ക്ലാസുകാർ നട്ടു .കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ണിയപ്പവും വിഭവസമൃദ്ധമായ സദ്യയും നൽകി .ഹെഡ്മാസ്റ്റർ പി എം അംബുജാക്ഷൻ മാസ്റ്റർ സ്വാഗതവും ,ട്രെയ്നർ എം ഉനൈസ് നന്ദിയും പറഞ്ഞു .


No comments:

Post a Comment