എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

LEP

മലയാള പൊൻതിളക്കം
കൂടാളി യു.പി. സ്കൂൾ
oct 20,21



  11.8.17
മലയാളത്തിളക്കം 

                  
     മാങ്ങാട്ടിടം പഞ്ചായത്തിലെ പരിശീലനം മമ്പറം ജി.എച്.എസ്‌.എസ് ൽ 14.8.2017 മുതൽ രണ്ട് ബാച്ചുകളിലായി ആരംഭിക്കും .


Tuesday, August 8, 2017


മലയാളത്തിളക്കം കീഴല്ലൂര്‍ പഞ്ചായത്തിലെ പരിശീലനം ആഗസ്ത് 10 ന് അവസാനിക്കും
     മലയാളത്തിളക്കം കീഴല്ലൂര്‍ പഞ്ചായത്തിലെ പരിശീലനം ആഗസ്ത് 10 ന് അവസാനിക്കും. 3 ബാച്ചുകളിലായാണ് ബി ആര്‍ സി അംഗങ്ങള്‍ പരിശീലനം നല്‍കുന്നത്. തൊട്ടടുത്ത ദിവസം തന്നെ പഞ്ചായത്തംഗങ്ങളെയും SSA പ്രതിനിധികളെയും രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് പ‍ഞ്ചായത്തുതല വിജയപ്രഖ്യാപനവും നടത്തും.

Thursday, August 3, 2017


മലയാളത്തിളക്കം പഞ്ചായത്തുതല ഉദ്ഘാടനം
എടയന്നൂര്‍: മലയാളത്തിളക്കം കീഴല്ലൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം എടയന്നൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു. ബി പി ഒ ശ്രീ എ വി രതീഷ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ കരിയില്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ ശ്രീ.എം ഉനൈസ് സ്വാഗതവും സി ആര്‍ സി സി ​ശ്രീ.എം പി വിനോദ് നന്ദിയും പറഞ്ഞു. മൂന്ന് ബാച്ചുകളിലായാണ് പഞ്ചായത്തിലെ സ്കൂളുകളില്‍ പരിശീലനം നടക്കുന്നത്.                                                       

Wednesday, August 2, 2017


മലയാളത്തിളക്കം

സബ്ജില്ലയിലെ ആദ്യപഞ്ചായത്തിന്റെ വിജയപ്രഖ്യാപനം ആഗസ്ത് 14ന്
    മട്ടന്നൂര്‍ ഉപജില്ലയിലെ പ്രൈമറി ക്ലാസ്സുകളിലെ മലയാളഭാഷാപഠന നിലവാരം ഉയര്‍ത്തുന്നതിനുളള SSA യുടെ സവിശേഷ പദ്ധതിയായ മലയാളത്തിളക്കത്തിന്  GVHSS എടയന്നൂരില്‍ ആഗസ്ത് മൂന്നിന് തുടക്കമാവും. ഓരോ പഞ്ചായത്തിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ SSA പ്രവര്‍ത്തകര്‍ സ്കൂളിലെത്തി ശാസ്ത്രീയമായ സമീപനത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്ന പദ്ധതിയാണ്  മലയാളത്തിളക്കം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തന പാക്കേജാണ് ഓരോ ബാച്ചിനും നല്‍കുന്നത്. മുഴുവന്‍ കുട്ടികളുടെയും മാതൃഭാഷാ നിലവാരം ഉയരുന്ന മുറയ്ക്ക് പഞ്ചായത്തു തലത്തില്‍ വിജയപ്രഖ്യാപനവുമുണ്ടാവും.
ആദ്യ വിജയപ്രഖ്യാപനം കീഴല്ലൂര്‍ പഞ്ചായത്തില്‍
       ഉപജില്ലയിലെ ആദ്യ വിജയപ്രഖ്യാപനം കീഴല്ലൂര്‍ പഞ്ചായത്തില്‍ നടക്കും. 14-ാം തീയ്യതി വൈകുന്നേരം GVHSS എടയന്നൂരില്‍നടക്കുന്ന പരിപാടിയില്‍ പഞ്ചായത്തംഗങ്ങള്‍, SSA പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുക്കും.
മലയാളത്തിളക്കം 

പഞ്ചായത്തുതല ഉദ്ഘാടനം GVHSS എടയന്നൂരില്‍
       മലയാളത്തിളക്കം കീഴല്ലൂര്‍ പഞ്ചായത്തുതല  പരിപാടി ആഗസ്ത് 3 ന് GVHSS എടയന്നൂരില്‍ ആരംഭിക്കും. മൂന്ന് ബാച്ചുകളിലായി തെരഞ്ഞെടുത്ത 58 കുട്ടികള്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനമാണ്ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. GVHSS എടയന്നൂരില്‍ രണ്ട് ബാച്ചും തെരൂര്‍ യു പി സ്കൂളില്‍ ഒരു ബാച്ചുമാണ് ഉള്ളത്. 


Monday, July 24, 2017


മലയാളത്തിളക്കം 
അധ്യാപകര്‍ക്കുളള കൈപ്പുസ്തകം PDF

Thursday, July 13, 2017

മലയാളത്തിളക്കം പ്രീ ടെസ്റ്റ്

      മാതൃഭാഷാ നിലവാരം ഉയര്‍ത്താനുളള മലയാളത്തിളക്കം പരിപാടിയുടെ ആദ്യപടിയായ പ്രീടെസ്റ്റ് സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ ആരംഭിച്ചു. അധ്യാപകരുടെസഹായത്തോടെ ബി ആര്‍ സി പ്രതിനിധികളാണ്  ടെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ പരിപാടി ഈ വര്‍ഷം യു പി തലത്തില്‍ കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. സബ്ജില്ലയിലെ 28 സ്കൂളുകളിലാണ് പ്രീ ടെസ്റ്റ് നടക്കുന്നത്. പ്രീ ടെസ്റ്റിന് ശേഷമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ട കുട്ടികളെ തീരുമാനിക്കുക. തുടര്‍ന്ന് 20 പേരടങ്ങുന്ന ഓരോ ബാച്ചിനും ബി ആര്‍ സി പ്രതിനിധികള്‍ സ്കൂളിലെത്തി 5 ദിവസത്തെ പ്രത്യേക പരിശീലനം നല്കും. 
KALLUR NEW UPS
SIVAPURAM HSS

Wednesday, July 12, 2017

മലയാളത്തിളക്കം 
      യു.പി., ഹൈസ്കൂൾ വിഭാഗം 3 മുതൽ 7വരെ ക്ലാസിലെ കുട്ടികൾക്ക് 13, 14 തീയ്യതികളിൽ പ്രീടെസ്റ്റ് നടത്തേണ്ടതാണ്‌. DDE യുടെ സർക്കുലർ മെയിൽ ചെയ്തിട്ടുണ്ട്. പ്രീ ടെസ്റ്റ് ടൂൾ BRC യിൽ നിന്ന് എത്തിക്കുന്നതാണ്.

No comments:

Post a Comment