എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Tuesday, January 31, 2017

Happy ending to Hello English training
          
           Teachers left the venue with the resolve to improve English teaching. 

Friday, January 27, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സ്കൂൾ തല ഉദ്‌ഘാടനം 
    
ദേശമിത്രം എൽ പി സ്കൂൾ
    ബ്ജില്ലയിലെ 83 സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ ശൃംഖല തീർത്തു. രക്ഷിതാക്കൾ ,പഞ്ചായത്ത് അംഗങ്ങൾ ,പൊതുപ്രവർത്തകർ, സാംസ്കാരിക നായകർ ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി . സംരക്ഷണ പ്രതിജ്ഞയും   ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും നടന്നു .




താറ്റിയോട് നോർത്ത് എൽ പി

മെരുവമ്പായി എൽ പി

തെരൂർ യു പി

ദുർഗാവിലാസം എൽ പി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - തദ്ദേശ സ്വയംഭരണ തല വിദ്യാഭ്യാസ സമിതി രൂപീകരണം
 മാങ്ങാട്ടിടം പഞ്ചായത്ത്
       ബി ആർ സിക്കു കീഴിലെ കൂടാളി, മാലൂർ ,വേങ്ങാട്, കീഴല്ലൂർ,മാങ്ങാട്ടിടം എന്നീ പഞ്ചായത്തുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലും ജനുവരി 23,24 തീയതികളിലായി തദ്ദേശ സ്വയംഭരണ തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ അംഗങ്ങൾ സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സാക്ഷരതാ പ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

കൂടാളി പഞ്ചായത്ത്

Tuesday, January 24, 2017

പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ യജ്ഞത്തിന്  മട്ടന്നൂർ ബി ആർ സി യുടെ കൈത്താങ്ങ് 





        പ്ലാസ്റ്റിക് വിമുക്ത കണ്ണൂരിനായി കലക്ടരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് കൈത്താങ്ങായി മട്ടന്നൂർ ബി ആർ സി യിലെ മുഴുവൻ അംഗങ്ങളും. കുടിവെള്ളം പ്ലാസ്റ്റിക് ബോട്ടിലിൽ കൊണ്ടുവരുന്നതിന് പകരം സ്റ്റീൽ ബോട്ടിലിൽ  കൊണ്ടുവരുന്നത് എല്ലാവരും ശീലമാക്കി. ബി ആർ സി അംഗങ്ങളുടെ കൈയിലെ സ്റ്റീൽ കുപ്പികൾ കണ്ട് സബ്ജില്ലയിലെ മറ്റ് അധ്യാപകരും കുട്ടികളും സ്റ്റീൽ ബോട്ടിലേക്ക് മാറിത്തുടങ്ങി .
            ബി ആർ സി യിലെ ഒരു പരിപാടിക്കും ഇപ്പോൾ ഫ്ളക്സ് ബാനർ, ഡിസ്പോസിബിൾ ഗ്ലാസ് ഇവ ഉപയോഗിക്കുന്നില്ല. ബോൾ പേന കൂടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്  ബി ആർ സി .










Monday, January 23, 2017

ഹലോ ഇംഗ്ലീഷ് പരിശീലനം 






         മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ എൽ പി വിഭാഗം  ടീച്ചേഴ്സിനായുള്ള ഇംഗ്ലീഷ് പരിശീലനം "ഹലോ ഇംഗ്ലീഷ് "ആരംഭിച്ചു ..ഉദ്‌ഘാടനം മുനിസിപ്പാലിറ്റി ചെയർമാൻ  ഭാസ്കരൻ മാസ്റ്റർ നിർവ്വഹിച്ചു ..അംബുജാക്ഷൻ മാസ്റ്റർ (മട്ടന്നൂർ ജി യു പി ആസ്) അധ്യക്ഷം വഹിച്ചു ..ബി പി ഒ രതീഷ് മാസ്റ്റർ സ്വാഗതവും ,ബി ആർ സി ട്രൈനെർമാരായ  ഉനൈസ് മാസ്റ്റർ ആശംസയും ,ശ്രീജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു ...



Tuesday, January 17, 2017

ജ്വാല തിയേറ്റർ ക്യാമ്പ്

ജ്വാല തിയേറ്റർ ക്യാമ്പ് ബി പി ഓ രതീശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ വി പ്രശാന്തൻ ഉദ്‌ഘാടനം ചെയ്തു. ശ്രീജിത്ത് കെ കെ , ഉനൈസ് എം , ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. സന്ധ്യ കെ ടി, ഹേമലത പി, റുഖിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.







Wednesday, January 11, 2017


ജ്വാല തിയേറ്റർ ക്യാമ്പിൽ നിന്ന് 


Tuesday, January 10, 2017

AWP സി ആർ സി തല ക്രോഡീകരണം 
സിപി പ്രേമരാജൻ 
        കൂടാളി സി ആർ സി തല AWP ക്രോഡീകരണം കൂടാളി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രഭാവതിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ പ്രേമരാജൻ സി പി ഉദ്‌ഘാടനം ചെയ്തു.

പ്രഭാവതി 
വാർഡ്  മെമ്പർമാരായ ശ്രീ കെ വി കൃഷ്ണൻ, ശ്രീമതി നാജിയ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബിപിഒ ശ്രീ രതീഷ് എ വി പദ്ധതി വിശദീകരിച്ചു. കൊടോളിപ്രം ഗവ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ ചടങ്ങിന് സ്വാഗതവും ബി ആർ സി ട്രെയ്നർ ശ്രീ ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു. റിസോർസ് ടീച്ചർ ശ്രീമതി കെ കെ ജിഷ, ശ്രീമതി പി ഹേമലത 15 സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ വാർഡ്‌മെമ്പര്മാർ ഉൾപ്പെടെ 29 പേര് പങ്കെടുത്തു.തുടർന്ന് സ്കൂൾ തലത്തിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞു ക്രോഡീകരിച്ചു. 

Friday, January 6, 2017

ഒത്തുപിടിക്കാം മുന്നേറാം ......മാതൃക സി പി ടി എ എസ് ആർ ജി ഓറിയന്റഷന് ജി വി എച് എസ് എടയന്നൂർ

.
പൊതുവിദ്യാലയങ്ങളെ അക്കാദമികവും ഭൗതികവും സാമൂഹികവുമായ മികവിലേക്കെത്തിക്കുക എന്ന ലക്ഷ്യ൦ സാക്ഷാത്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും നിരവധി പ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തിവരികയാണ് .ഈ ലക്ഷ്യം മുൻനിർത്തി മുഴുവൻ വിദ്യാലയങ്ങളിലും ഫലപ്രദമായ ക്ലാസ് പി ടി എ നടത്തുന്നതിനായി SSA ആവിഷ്കരിച്ച പരിപാടി ഒത്തുപിടിക്കാം മുന്നേറാം എസ് ആർ ജി ഓറിയന്റഷന് പരിപാടി കീഴല്ലൂർ സി ആർ സി യിൽ crc കൺവീനർ കെ ഉഷ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .crc കോർഡിനേറ്റർ വിനോദ് എം പി ക്ലാസ്സെടുത്തു .വിവിധ സെഷനുകളായി നടന്ന പരിശീലനത്തിൽ മാതൃക CPTA നടത്തേണ്ടതിന്റെ ആവശ്യകത അംഗങ്ങൾക്ക് ബോധ്യപ്പെടുത്താൻ പരിശീലനം കൊണ്ട് സാധിച്ചു .











മെഷർമെൻറ് ക്യാമ്പ്








പ്രഥമാധ്യാപകപരിശീലനം


വാർഷിക    പ്ലാനുമായി         ബന്ധപ്പെട്ട് പ്രഥമാധ്യാപകർക്കുള്ള പരിശീലനം 05 -01-16 ന് ബി ആർ സി ഹാളിൽ വെച്ചു നടന്നു .




Thursday, January 5, 2017

   മാതൃക  CPTA     പരിശീലനം  




     സർവ്വ ശിക്ഷ അഭിയാൻ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ബി ആർ സി യുടെ പരിധിയിൽപെട്ട മാങ്ങാട്ടിടം പഞ്ചായത്തിലുള്ള സ്കൂളുകളിലെ SRG കൺവീനർമാർക്ക് മാതൃക CPTA നടത്തുന്നതിനാവശ്യമായി പരിശീലനം മെരുവമ്പായി UP സ്കൂളിൽ വെച്ച് CRC കോർഡിനേറ്റർ ദിനേശ്കുമാറുടെ അധ്യക്ഷതയിൽ മാങ്ങാട്ടിടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാലക്ഷി ഉദ്‌ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ സ്വാഗതം ചെയ്തു .മട്ടന്നൂർ ബി ആർ സി യുടെ പരിധിയിൽ പെട്ട 9 സ്കൂളുകളിലെ SRG കൺവീനർ മാരും പരിശീലനത്തിൽ പങ്കെടുത്തു .







ജ്വാല തീയേറ്റർ ക്യാമ്പ്




Wednesday, January 4, 2017

വാർഷിക പദ്ധതി -2017 -18  ആസൂത്രണം 

            എസ് എസ് എ യുടെ 2016-17  വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി മട്ടന്നൂർ ഉപജില്ലയിലെ വിദ്യാലയ തലത്തിലെ പ്രധാനാധ്യാപകർക്ക് നൽകുന്ന ഏകദിന പരിശീലനത്തിന്റെ മുന്നോടിയായി ബി ആർ സി അംഗങ്ങൾക്ക് പരിശീലനം നൽകി .
   


പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക ,അക്കാദമിക നിലവാരം ഉയർത്തുക  എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എസ് എസ് എ യുടെ പൊതുസമീപനം ,അവസ്ഥ വിശകലനം ,സ്കൂൾതല വികസന പദ്ധതി ,പഞ്ചായത്തുതല വികസന പദ്ധതി ,എസ് എസ് എ യുടെ സാധ്യതകൾ തുടങ്ങിയ മേഖലകൾ പങ്കാളികളെ പരിചയപ്പെടുത്തി .പരിശീലനത്തിന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രതീഷ് എ വി നേതൃത്ത൦ നൽകി .