എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Friday, June 30, 2017

Thursday, June 29, 2017

മട്ടന്നൂര്‍ മണ്ഡലം വിദ്യാഭ്യാസ യോഗം
ബഹു: ഇ. പി ജയരാജന്‍ എം എല്‍ എ 

മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂം നിർമിക്കുമെന്ന് ഇ പി ജയരാജൻ എംഎൽ എ. മണ്ഡലംതല വിദ്യാഭ്യാസ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ 118 സ്കൂളുകളും ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് റൂം നിർമിക്കുന്നത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടായ അഞ്ച് കോടി രൂപയും പിടിഎ, പൂർവ വിദ്യാർഥികൾ , മാനേജ്മെന്റ് എന്നിവയുടെ ധനസഹായവും ഉൾപ്പെടുത്തിയാണ് സ്മാർട്ട് ക്ലാസ് റൂം നിർമിക്കുക. എല്ലാ സ്കൂളുകളിലും പിടിഎയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതി നിർവഹണത്തെക്കുറിച്ച് തീരുമാനി ക്കണമെന്നും എംഎൽഎ പറഞ്ഞു. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി അശോകൻ, പി പി നൗഫൽ, പി പി സുഭാഷ്, കെ ശ്രീജ, യു പി ശോഭ, എഇഒ മാരായ എ പി അംബിക, പി വിജയലക്ഷ്മി, കെ ഉഷ, ബിപിഒ പി രതീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബൈജു, പി പുരുഷോത്തമൻ , എൻ വി ചന്ദ്രബാബു, കെ ടി ചന്ദ്രൻ , വി ദാമോദരൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. 


വായനാ പക്ഷാചരണം- വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, എസ് എസ് എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംയുക്ത പരിപാടികള്‍- വായനാമല്‍സരം- സംബന്ധിച്ചുള്ള സര്‍ക്കുലര്‍        Click Here

Tuesday, June 27, 2017

പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന് എസ് എസ് എ യുടെ സഹായം
Kovoor LP School
വിദ്യാലയങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദമായ ഇന്ധനം ലഭ്യമാക്കാന്‍ (ഗ്യാസ് കണക്ഷന്‍)  എസ് എസ് എ സ്കുള്‍ ഗ്രാന്റ് വഴി 3000 രൂപ അനുവദിച്ചു. വിറക് ഉപയോഗം ഒഴിവാക്കുന്നതിനാല്‍ ഇതൊരു പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം കൂടിയാണ്.

Sunday, June 25, 2017

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞവും 
സര്‍വ്വ ശിക്ഷാ അഭിയാനും

2017-18 വര്‍ഷത്തെ വിദ്യാഭ്യാസ വികസനപ്രവര്‍ത്തനങ്ങള്‍
ഡൗണ്‍ലോഡ് മെനുവില്‍ ലഭ്യമാണ്.
ഏവർക്കും മട്ടന്നൂർ ബി.ആർ.സി.യുടെ ഹൃദയം നിറഞ്ഞ.....

Friday, June 23, 2017

   വിസ്മയച്ചുമർ പഠനത്തെ സഹായിക്കുന്നതോടൊപ്പം ക്ലാസ്റൂം ആകർഷകമാക്കുകയും ചെയ്യുന്നു.
    കല്ലൂർ ന്യൂ യു.പി.സ്കൂളിൽ തയ്യാറാക്കിയ വിസ്മയ ചുമർ.

ഐ ഇ ഡി സി  മെഡിക്കൽ ക്യാമ്പ്



      2017 ജൂൺ 18  മുതൽ ആരംഭിച്ച മട്ടന്നൂർ ബി ആർ സി യുടെ ഐ ഇ ഡി സി മെഡിക്കൽ ക്യാമ്പ് ജൂണ്‍ 23 ന് മട്ടന്നൂർ നഗരസഭാ കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മി യുടെ  അധ്യക്ഷതയിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ .വി എൻ സത്യേന്ദ്രനാഥ്‌  ഉദ്‌ഘാടനം ചെയ്തു .
   മട്ടന്നൂർ ബി ആർ സി ട്രെയിനർ ശ്രീമതി.നിർമലാദേവി സ്വാഗതം പറഞ്ഞു .വിശിഷ്ടാതിഥിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .എ പി അംബിക ടീച്ചര്‍ പങ്കെടുത്തു.  മട്ടന്നൂർ  ബി പി ഒ ശ്രീ.എ വി രതീഷ് മാസ്റ്റര്‍പദ്ധതി വിശദീകരണം നടത്തി . ജി യു പി എസ് മട്ടന്നൂർ എച്ച് എം ശ്രീ.അംബുജാക്ഷൻ മാസ്റ്ററും ,മട്ടന്നൂർ ബി ആർ സി ട്രെയിനർ ശ്രീജിത്ത് മാസ്റ്ററും ആശംസയര്‍പ്പിച്ച് സംസാരിച്ചു. റിസോഴ്സ് ടീച്ചർ ശ്രീമതി.ഗീതമ്മ നന്ദി പറഞ്ഞു . കാഴ്ച വൈകല്യം, LD, MR എന്നീ വിഭാഗങ്ങളിലായി 137 കുട്ടികള്‍ പങ്കെടുത്തു.





കൂടുതല്‍ ഫോട്ടോസ് ഗാലറിയില്‍
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള വൈദ്യ പരിശോധനാക്യാമ്പ്

Thursday, June 22, 2017


 റിവ്യൂ & പ്ലാനിംഗ് 22.6.17

അജണ്ട:
മെഡിക്കൽ ക്യാമ്പ്
ജൈവ വൈവിധ്യ ഉദ്യാനം
ക്ലാസ് ലൈബ്രറി
വായനാ പക്ഷാചരണം
സ്കൂൾ സന്ദർശനം
യൂണിഫോം
ഗ്രാന്റ് വിനിയോഗം
ഡോക്യുമെന്റേഷൻ
മറ്റ് കാര്യങ്ങൾ
 


1,2 ക്ലാസുകൾക്കുള്ള പ്രവർത്തനങ്ങളുടെ സമാഹാരം "ചുവടുകൾ "റിസോഴ്സ് മെനുവിൽ ലഭ്യമാണ്.

Tuesday, June 20, 2017

IEDC മെഡിക്കൽ ക്യാംപ് (LD,MR)   23.6.17 ന് ഉച്ചക്ക് 1 മണി മുതൽ ഗവ:യു .പി സ്കൂൾ മട്ടന്നൂരിൽ വെച്ച് നടക്കുന്നതാണ്.

Sunday, June 18, 2017

IEDC മെഡിക്കല്‍ ക്യാംപ്ആരംഭിച്ചു...

മുഖ്യമന്ത്രിയുടെ സന്ദേശം അടങ്ങിയ കാര്‍ഡും നെയിംസ്ലിപ്പും ബി ആര്‍ സി യില്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്.

Friday, June 16, 2017

പ്രത്യേക അസംബ്ലിയില്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കുന്നു
പനമ്പറ്റ ന്യു യു പി സ്കൂള്‍

Thursday, June 15, 2017

       സ്കൂള്‍ പച്ചക്കറിത്തോട്ടം വിഭാഗത്തില്‍, ജില്ലാ തലത്തില്‍  മൂന്നാം സ്ഥാനം നേടിയ കോവൂര്‍ എല്‍ പി സ്കൂള്‍ ബഹു. കൃഷിമന്ത്രി ശ്രീ. വി. എസ്. സുനില്‍ കുമാറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു.


മുഖ്യമന്ത്രിയുടെ സന്ദേശം

16.6.2017 ന് സ്കൂള്‍ അസംബ്ലിയില്‍ വായിക്കുവാനുള്ള മുഖ്യമന്ത്രിയുടെ സന്ദേശത്തിനായി  ഇവിടെ ക്ലിക്ക് ചെയ്യുക Click here

Thursday, June 8, 2017

          കുട്ടികൾക്കും രക്ഷിതാക്കൾക്കും തൃപ്തി നൽകുന്ന രീതിയിൽ പൊതുവിദ്യാലയ കെട്ടിടങ്ങൾ മാറുന്നു. കെട്ടിടം നവീകരിക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത എല്ലാ സ്കൂളിലും കുട്ടികളുടെ വർദ്ധനവുമുണ്ടായി... 
Thattiyode North LP SChool


Kovoor LP School

Wednesday, June 7, 2017

പരിസ്ഥിതി ദിനാചരണം 
  

കീഴല്ലൂർ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണത്തിൽ ജി വി എച്  എസ് എസ് എ ടയന്നൂരിൽ നടന്ന ചടങ്ങിൽ ബഹുഃ  എം പി  ശ്രീമതി പി കെ  ശ്രീമതി ടീച്ചറും , കൂടാളി പഞ്ചായത് തല  ഉദ്‌ഘാടനത്തിൽ  കൊടോളിപ്രം ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ   ബഹുഃ  എം എൽ എ ശ്രീ . ഇ പി ജയരാജൻ അവര്കളും പങ്കെടുത്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു കരുത്തായി   മട്ടന്നൂരിന്റെ വക   88 കുട്ടികൾ 


          ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ1863 കുട്ടികളിൽ 88 പേർ മട്ടന്നൂർ ഉപജില്ലയിൽ നിന്നും. സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷം കുട്ടികളുടെ വർധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. 

Thursday, June 1, 2017


മട്ടന്നൂർ  ഉപജില്ലാ  പ്രവേശനോത്സവം 

ഉപജില്ലാ പ്രവേശനോത്സവം  നഗരസഭാ ചെയര്മാന്  ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു മട്ടന്നൂർ മണ്ഡലം എം എൽ എ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ വി ദാമോദരൻ യൂണിഫോം വിതരണം ഉദ്‌ഘാടനം ചെയ്തു .പുതുതായി ചേർന്ന കുട്ടികൾക്ക് വാർഡ് കൗൺസിലർ പി വി ധനലക്ഷ്മി കിറ്റ് വിതരണം ചെയ്തു .എ ഇ ഒ എ പി അംബിക ടീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .ബി പി ഒ എ വി രതീഷ് പരിപാടി വിശദീകരണം നടത്തി .മദർ പി ടി എ പ്രസിഡന്റ് കെ ഷീബ ,ട്രെയിനർ എം പി നിർമലാദേവി ,കെ സുധാകരൻ ,രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അക്ഷരദീപമേന്തിയാണ് നവാഗതർ പ്രവേശനോത്സവത്തിലേക്കെത്തിയത് .സ്കൂളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ  ഉദ്യാനത്തിനായി ഔഷധ ചെടികൾ ഒന്നാം ക്ലാസുകാർ നട്ടു .കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ണിയപ്പവും വിഭവസമൃദ്ധമായ സദ്യയും നൽകി .ഹെഡ്മാസ്റ്റർ പി എം അംബുജാക്ഷൻ മാസ്റ്റർ സ്വാഗതവും ,ട്രെയ്നർ എം ഉനൈസ് നന്ദിയും പറഞ്ഞു .