എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Thursday, December 28, 2017

സഹവാസ ക്യാമ്പ്

സഹവാസ ക്യാമ്പ് ഉദ്‌ഘാടനം 

മട്ടന്നൂർ : ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് മട്ടന്നൂർ നഗരസഭാ ചെയർ പേഴ്‌സൺ അനിതാ വേണു ഉദ്‌ഘാടനം ചെയ്തു. ബി പി ഒ ,എ .വി രതീഷ് അധ്യക്ഷത വഹിച്ചു. MTS GUPS ഹെഡ് മാസ്റ്റർ അംബുജാക്ഷൻ മാസ്റ്റർ ശ്രീജിത്ത് വെള്ളുവയൽ, രാജിത് കുളവയൽ, ജോസഫ് പി വി ,പി ടി എ പ്രസിഡന്റ്
ശ്രീധരൻ എന്നിവർ സംസാരിച്ചു. ഉനൈസ് എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ടിൻസി തോമസ് നന്ദി പറഞ്ഞു. രക്ഷിതാക്കളും കുട്ടികളുമടക്കം 76 പേരാണ് ക്യാമ്പിലുള്ളത്. ആരണ്യകം, മലർവാടി, കിളിക്കൊഞ്ചൽ, ശലഭോദ്യാനം, വനശ്രീ എന്നീ അഞ്ച് മൂലകളിലായാണ് ക്യാമ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 'ജാനറ്റ് എവിടെയാണ് '- എന്ന സിനിമയുടെ പ്രദർശനവും ക്യാമ്പ് ഫയറും കാമ്പിന്റെ ഭാഗമായി നടന്നു. 

Wednesday, December 27, 2017

   മട്ടന്നൂർ പാലോട്ടുപള്ളിയിലെ ശിവസൂര്യക്ക് ഹോം ലൈബ്രറി കിറ്റ് വിതരണം ചെയ്ത ശേഷം ബഹു .ഇ പി ജയരാജൻ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചത് ...........


സഹവാസ ക്യാമ്പ്

ഭിന്ന ശേഷി കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പ് 
   മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പ് എം ടി എസ് ജി യു പി സ്കൂൾ മട്ടന്നൂരിൽ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായുള്ള ക്യാമ്പ് നാളെ (28 -12 -17 ) ന്  സമാപിക്കും .



Thursday, December 21, 2017

വീട്ടിൽ ഒരു ഗ്രന്ഥാലയം

വീട്ടിൽ ഒരു ഗ്രന്ഥാലയം 

മട്ടന്നൂർ: സർവ്വ ശിക്ഷാ അഭിയാൻ മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നല്ല വായന, നല്ല  പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്ക് വീട്ടിൽ ഒരു ഗ്രന്ഥാലയം സാക്ഷാത്ക്കരിക്കാനാവാശ്യമായ ലൈബ്രറി പുസ്തകങ്ങളുടെയും ഹോം ബെയ്‌സ്ഡ് എഡ്യൂക്കേഷൻ കിറ്റിന്റെയും വിതരണം നടന്നു. കോളാരി സർവീസ് സഹകരണ ബാങ്ക് നൽകിയ കിറ്റ് മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി പുരുഷോത്തമൻറെ അധ്യക്ഷതയിൽ പാലോട്ടുപള്ളിയിലെ ശിവസൂര്യക്ക് ഇ പി ജയരാജൻ എം എൽ എ നൽകി.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക, ബി പി ഒ എ വി രതീഷ് ,ഡയറ്റ് ഫാക്കൽറ്റി കെ സന്തോഷ് കുമാർ, ബേങ്ക് പ്രസി‍ഡണ്ട് കെ ടി ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി  കെ നാരായണൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ എം കെ നജ്‌മ ടീച്ചർ സ്വാഗതവും റിസോഴ്സ്‌ ടീച്ചർ ടിൻസി തോമസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി 22 -12 -17 


Tuesday, December 12, 2017

PEC

പി ഇ സി യോഗങ്ങൾ 
 PANCHAYATH
VENUE
DATE
TIME
KOODALI
PANCHAYATH HALL
14-12-2017
2 pm
MATTANNUR
MTS GUPS  MATTANNUR
14-12-2017
3 pm
MANGATTIDAM
PANCHAYATH  HALL
14-12-2017
2 pm
KEEZHALLUR
PANCHAYATH  HALL
14-12-2017
11 am
MALUR
PANCHAYATH  HALL
14-12-2017
2 pm
VENGAD
PANCHAYATH  HALL
14-12-2017
2 pm


Monday, December 11, 2017

പ്രധമാധ്യാപക യോഗം

പ്രധമാധ്യാപക പരിശീലനം
AWP & B 2017-18, ശാലാസിദ്ധി എന്നിവ കാര്യക്ഷമമാക്കുന്നതിനായി ഉപജില്ലയിലെ പ്രധമാധ്യാപകര്‍ക്ക് പരിശീലനം നല്‍കി. എ ഇ ഒ എ പി അംബിക ടീച്ചര്‍, ബി പി ഒ രതീഷ് എവി, ഉനൈസ് എം എന്നിവര്‍ സംസാരിച്ചു.

Thursday, December 7, 2017

മലയാളത്തിളക്കം

മലയാളത്തിളക്കം


  പഠനം നിര്‍ത്തിയ ആദിവാസിപ്പെണ്‍കുട്ടികളുടെ തുടര്‍പഠനം ഉറപ്പാക്കുക, കലാകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ മട്ടന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ച മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്കായി മട്ടന്നൂര്‍ ബി ആര്‍ സി നടത്തുന്ന മലയാളത്തിളക്കം പരിപാടിയില്‍ നിന്ന്. പരിപാടിക്ക് ശ്രീജിത്ത് വെളളുവയല്‍, വിനോദ് എം പി, കെ ടി സന്ധ്യ, സുധ എന്നിവര്‍ നേതൃത്വം നല്‍കുന്നു.


വീട്ടിലൊരു ഗ്രന്ഥാലയം

വീട്ടിലൊരു ഗ്രന്ഥാലയം പരിപാടിക്ക് തുടക്കമായി ....
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി: സർവ്വ  ശിക്ഷാ അഭിയാൻ മട്ടന്നൂര്‍  ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ചു മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഗൃഹ കേന്ദ്രീകൃത വിദ്യാർത്ഥികൾക്കുള്ള വീട്ടിലൊരു ഗ്രന്ഥാലയം പദ്ധതിക്ക് മട്ടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എ പി അംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ എ വി രതീഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മട്ടന്നൂർ ഫയർ & റെസ്ക്യൂവും കിൻഫ്ര ബഷീറും ഏർപ്പെടുത്തിയ പുസ്തക അലമാരയും പുസ്തകങ്ങളും ദേവതീർഥ്, അശ്വതി എന്നിവർക്ക് നൽകി .ചടങ്ങിൽ സി ആർ സി കോർഡിനേറ്റർ രാജിത് കുളവയാൽ റിസോഴ്സ് ടീച്ചർ മനീത, ഫയർ & റെസ്ക്യൂ ഡിപ്പാർട്മെൻറ് ശ്രീ പവിത്രൻ ശ്രീ രവീന്ദ്രൻ ശ്രീമതി പത്മജ ,ആശാപ്രവർത്തക ശ്രീമതി വസന്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
  മാലൂര്‍ പഞ്ചായത്ത്: ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് മാലൂര്‍ പഞ്ചായത്തിലെ ഗൃഹകേന്ദ്രീകൃത വിദ്യാർത്ഥികൾക്കുള്ള 
വീട്ടിലൊരു ഗ്രന്ഥാലയം പദ്ധതി  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുറുമാണി മനോജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈഥിലി ഉദ്ഘാടനം ചെയ്തു. പൂവാംപൊയിലിലെ ക്രിസ്റ്റി, ഷാരോണ്‍ എന്നീ കുട്ടികള്‍ക്ക് പുസ്തകങ്ങളോടൊപ്പം അലമാര, കളിക്കോപ്പുകള്‍, ക്രിസ്തുമസ് കേക്ക് എന്നിവ നല്‍കി. വാര്‍ഡ് മെമ്പര്‍ പ്രകാശന്‍, ബി ആര്‍ സി പ്രതിനിധികളായ ഗീതമ്മ ജോസഫ്, കെ ടി സന്ധ്യ, ശ്രീജിത്ത് വെള്ളുവയല്‍ എന്നിവര്‍ പങ്കെടുത്തു.

മലയാളത്തിളക്കം യു പി വിഭാഗം പോസ്റ്റ് ടെസ്റ്റ്

മലയാളത്തിളക്കം 

യു പി വിഭാഗം പോസ്റ്റ് ടെസ്റ്റ് വിശകലന ഫോര്‍മാറ്റ്
മലയാളത്തിളക്കം യു പി വിഭാഗം പോസ്റ്റ് ടെസ്റ്റ് നടത്തിയതിനു ശേഷം, വിശകലന ഫോര്‍മാറ്റ്  ഗൂഗിൾ ഡ്രൈവ് വഴി ഇന്ന് 5 മണിക്ക് മുൻപ് പൂര്‍ത്തിയാക്കേണ്ടതാണ്. വിശകലന ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മാലൂര്‍  പഞ്ചായത്ത് വിദ്യാഭ്യാസ സമിതി
മാലൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മുഴവന്‍ വാര്‍ഡ് മെമ്പര്‍മാര്‍, മുഴുവന്‍ സ്കൂള്‍ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, SSA ക്ക് വേണ്ടി ബി പി ഒ രതീഷ് എ വി, ശ്രീജിത്ത് കെ കെ, കെ ടി സന്ധ്യ , ഗീതമ്മ ജോസഫ് എന്നിവര്‍ പങ്കെടുത്തു.  കൃത്യമായ അജണ്ട വെച്ച് അവലോകനം ആസൂത്രണം എന്നിവ നടത്തി. അവലോകനത്തില്‍ മുഴുവന്‍ വിദ്യാലയ പ്രതിനിധികളും വാര്‍ഡ് മെമ്പര്‍മാരും SSA പ്രതിനിധികളും റിപ്പോര്‍ട്ടിങ് നടത്തി. അധ്യാപക സംഗമം നടത്താനും അര്‍ധവാര്‍ഷിക പരീക്ഷയുടെ അനാലിസിസ് കൃത്യതയോടെ നടത്താനും AWP സൂക്ഷ്മതയോടെ ചെയ്യാനും ഹോം ലൈബ്രറി ഉദ്ഘാടനം നടത്തുവാനും തീരുമാനമായി. വൈസ് പ്രസിഡന്റ് മൈഥിലി അധ്യക്ഷത വഹിച്ച യോഗത്തിന് കണ്‍വീനര്‍ പ്രേമന്‍ മാസ്റ്റര്‍ സ്വാഗതവും കെ ടി സന്ധ്യ നന്ദിയും പറഞ്ഞു. 
പങ്കാളിത്തം 33.

Wednesday, December 6, 2017

മലയാളത്തിളക്കം യു പി വിഭാഗം പോസ്റ്റ് ടെസ്റ്റ്

മലയാളത്തിളക്കം യു പി വിഭാഗം 
പോസ്റ്റ് ടെസ്റ്റ് സാമഗ്രി

  മലയാളത്തിളക്കം യു പി വിഭാഗം പോസ്റ്റ്ടെസ്റ്റ് ഇന്ന് ഉച്ചക്കു ശേഷം നടത്തേണ്ടതാണ്. പോസ്റ്റ്ടെസ്റ്റിനുളള സാമഗ്രി താഴെ കൊടുക്കുന്നു. കുട്ടികളുടെ എഴുത്തും വായനയും വിലയിരുത്തണം. വായന വിലയിരുത്തുന്നതിനായി ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ലൈബ്രറിയിലേക്ക് SSA നല്‍കിയ പുസ്തകങ്ങള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. കൂടുതല്‍ മെച്ചപ്പെട്ട കുട്ടികള്‍ക്ക് വായന കാര്‍ഡുകളും നല്‍കാം. പോസ്റ്റ് ടെസ്റ്റിനു ശേഷമുളള കണ്ടെത്തല്‍ ഗൂഗിള്‍ ഷീറ്റ് വഴി BRC യെ അറിയിക്കേണ്ടതാണ്.
പോസ്റ്റ് ടെസ്റ്റ് സാമഗ്രിക്കായി കൈപ്പുസ്തകം പേജ് നമ്പര്‍ 142 നോക്കുക. അല്ലെങ്കില്‍,  ഇവിടെ ക്ലിക്ക് ചെയ്യുക

Monday, December 4, 2017

പോസ്റ്റര്‍ രചനാമത്സര വിജയികള്‍

ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ രചനാമത്സര വിജയികള്‍
എല്‍ പി വിഭാഗം
1. വിഷ്ണുനാഥ് കെ ....... കല്ലൂര്‍ ന്യു യു പി സ്കൂള്‍
2. അനന്തു കൃഷ്ണ ........ കീഴല്ലൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍
3. ആദിത്യന്‍ വി വി ..... വെള്ളിയാംപറമ്പ് എല്‍ പി സ്കൂള്‍

യു പി വിഭാഗം
1. അറ്റ് ലാൻറ്ജിത്ത് ഗോവിന്ദ്..... മട്ടന്നൂര്‍ എച്ച് എസ് എസ്
2. നീലാംബരി പ്രശാന്ത് .............. കുന്നിരിക്ക യു പി സ്കൂള്‍
3. അബിന്‍ കൃഷ്ണ കെ................... കീഴല്ലൂര്‍ യു പി സ്കൂള്‍

Sunday, December 3, 2017

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണം
മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ലോകഭിന്നശേഷി ദിനാചരണം വിപുലമായപരിപാടികളോടെ ആഘോഷിച്ചു. രാവിലെ മുതല്‍ നടന്ന കലാകായികപരിപാടികള്‍, ആടാം പാടാം, കുടുംബസംഗമം എന്നിവയ്കക്ക് റിസോഴ്സ് ടീച്ചര്‍മാരായ ടിന്‍സി തോമസ്, സുനില എം, ഗീതമ്മ ജോസഫ്,  മനീത ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭിന്നശേഷി വാരാചരണ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ധനലക്ഷ്മിയുടെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബി പി ഒ രതീഷ് എവി, എ ഇ ഒ എ പി അംബിക, ഡയറ്റ് ഫാക്കല്‍റ്റി സന്തോഷ്കുമാര്‍, പി വി ജോസഫ്, മനീത ആര്‍ എന്നിവര്‍ സംസാരിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ Gallery യില്‍.

Friday, December 1, 2017

മലയാളത്തിളക്കം

തിളങ്ങുന്ന മലയാളം
  കല്ലൂർ ന്യൂ യു.പി.സ്കൂളിലെ റിഷാദിന്റെ പ്രീടെസ്റ്റു പേപ്പറും പോസ്റ്റ്ടെസ്റ്റു പേപ്പറും. 'മലയാളത്തിളക്കം' , കുട്ടികളുടെ പഠനത്തിലുള്ള തടസ്സം നീക്കുന്നു എന്നതിനുള്ള  നല്ല തെളിവ്.


മലയാളത്തിളക്കം

മലയാളത്തിളക്കം 
പോസ്റ്റ് ടെസ്റ്റ് ഫലം
എല്‍ പി വിഭാഗം മലയാളത്തിളക്കം പരിപാടി നടന്ന സ്കൂളുകള്‍ പോസ്റ്റ് ടെസ്റ്റ് ഫലം എത്രയും പെട്ടെന്ന് ഗൂഗിള്‍ ഷീറ്റില്‍ പൂരിപ്പിക്കേണ്ടതാണ്. മലയാളത്തിളക്കം എല്‍ പി വിഭാഗം പോസ്റ്റ് ടെസ്റ്റ് ഫലം രേഖപ്പെടുത്താനുളള ഗൂഗിള്‍ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ലോക ഭിന്നശേഷി ദിനാചരണം

Wednesday, November 29, 2017

ലോക ഭിന്നശേഷീ വാരാചരണം



പോസ്ററര്‍ രചനാമത്സരം
   ലോക ഭിന്നശേഷീ വാരാചരണത്തോടനുബന്ധിച്ച് 2017 ഡിസംബര്‍ മൂന്നിന് മട്ടന്നൂര്‍ ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ എം ടി എസ് ഗവ യുപി സ്കൂള്‍ മട്ടന്നൂരില്‍ വെച്ച് ഉപജില്ലാതല പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. എല്‍ പി, യു പി വിഭാഗം കുട്ടികള്‍ക്ക് പ്രത്യേകം പ്രത്യേകമായാണ് മത്സരം. 
വിഷയം: "ആരും പിന്നിലല്ല." സമയം:രാവിലെ 10 മണി.
എല്‍ പി വിഭാഗം എ4 സൈസ് പേപ്പറില്‍ ക്രയോണ്‍ ഉപയോഗിച്ചും യു പി വിഭാഗം എ3 സൈസ് പേപ്പറില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ചുമാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. വരക്കാനുളള പേപ്പര്‍ ബി ആര്‍ സി യില്‍ നിന്ന് നല്‍കുന്നതാണ്.
പങ്കെടുക്കേണ്ടവര്‍ : 
എല്‍ പി വിഭാഗം :ഒരു കുട്ടി
 യു പി വിഭാഗം      :ഒരു കുട്ടി

Tuesday, November 28, 2017

മലയാളത്തിളക്കം

 മലയാളത്തിളക്കം

    മലയാളത്തിളക്കം എല്‍ പി വിഭാഗം 4 ദിവസത്തെ തുടര്‍പ്രവര്‍ത്തനത്തിന് ശേഷം പോസ്റ്റ് ടെസ്റ്റ് നടത്തണം. പോസ്റ്റ് ടെസ്റ്റ് മെറ്റീരിയലിനായി ഇവിടെ ക്ലിക്കു ചെയ്യുക. 
വായനയും എഴുത്തും വിലയിരുത്തിയതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാററ് പൂരിപ്പിച്ച് ബി ആര്‍ സി യിലെത്തിക്കണം. ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മലയാളത്തിളക്കം

മലയാളത്തിളക്കം 
യു.പി.വിഭാഗം കൈപ്പുസ്തകം


മലയാളത്തിളക്കം

മലയാളത്തിളക്കം
കൊടോളിപ്രം ഗവ.എൽ.പി.സ്കൂൾ


Thursday, November 23, 2017

മലയാളത്തിളക്കം

 
മലയാളത്തിളക്കം, അധ്യാപക പരിശീലനം

ട്രൈ ഔട്ട് പ്ലാനിങ്

  മട്ടന്നൂര്‍ ബി ആര്‍ സിക്കു കീഴിലെ മുഴുവന്‍ പഞ്ചായത്തുകളിലും മലയാളത്തിളക്കം സ്കൂള്‍തല പരിശീലനത്തിനായുളള  അധ്യാപക പരിശീലനം ആരംഭിച്ചു. രണ്ട് ദിവസം നീളുന്ന പരിശീലനം നാളെ സമാപിക്കും.

Wednesday, November 22, 2017

മലയാളത്തിളക്കം

മലയാളത്തിളക്കം അധ്യാപക പരിശീലനം 
നവംബര്‍ 23,24



     പങ്കെടുക്കേണ്ട സി ആർ സി കൾ                      പരിശീലന കേന്ദ്രം
  • മട്ടന്നൂർ +വേങ്ങാട്                                       : ജി യു പി എസ് മട്ടന്നൂർ
  • മാലൂർ +മാങ്ങാട്ടിടം                                       : ജി എൽ പി എസ് ശിവപുരം
  • കൂടാളി +കീഴല്ലൂർ                                           : പട്ടാന്നൂർ യു പി എസ്

പങ്കെടുക്കേണ്ടവർ:
     1 മുതൽ 4  വരെയും 1 മുതൽ 5  വരെയുമുള്ള എൽ പി വിഭാഗത്തിൽ നിന്നും കഴിഞ്ഞവർഷം മലയാളത്തിളക്കം പരിശീലനം ലഭിക്കാത്ത ഒരു അധ്യാപകൻ / അധ്യാപിക , 1 മുതൽ 7 വരെയുള്ള യു പി സ്കൂളിൽ നിന്നും യു പി വിഭാഗത്തിലെ ഒരു മലയാളം അധ്യാപകന്‍ / അധ്യാപിക , 5 മുതൽ 7 വരെയുള്ള യു പി / ഹൈസ്കൂളിനോടനുബന്ധിച്ചുളള യു പി യിൽ നിന്നും ഒരധ്യാപകൻ / അധ്യാപിക .
അധ്യാപകര്‍ മലയാളത്തിളക്കം കൈപ്പുസ്തകം, പെന്‍ഡ്രൈവ് എന്നിവ കൊണ്ടുവരണം.

നല്ല വായന, നല്ല പഠനം, നല്ല ജീവിതം

നല്ല വായന, നല്ല പഠനം, നല്ല ജീവിതം

നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി സബ്ജില്ലയിലെ ഒന്നാം ക്ലാസ്സുകളിലേക്കുളള പുസ്തകങ്ങള്‍ വിതരണം ചെയ്തു. മട്ടന്നൂര്‍ സി ആര്‍ സി ഹാളില്‍എ ഇ ഒ എ പി അംബിക ടീച്ചറുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി അനിതാ വേണു ഗവ യു പി സ്കൂള്‍ ആയിപ്പുഴ ഹെഡ്മിസ്ട്രസ്സ് ഭാനുമതി ടീച്ചര്‍ക്ക്  പുസ്തകങ്ങള്‍ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ബി പി ഒ എ വി രതീഷ്, ഡയറ്റ് ഫാക്കല്‍റ്റി സന്തോഷ് കുമാര്‍, എച്ച് എം ഫോറം സെക്രട്ടറി മനോജ് മാസ്റ്റര്‍, ട്രെയിനര്‍മാരായ ജോസഫ് പി വി, ശ്രീജിത്ത് കെ കെ ​എന്നിവര്‍ സംബന്ധിച്ചു.

Thursday, November 16, 2017

കലോത്സവം

മട്ടന്നൂർ ഉപജില്ലാ കലോത്സവം 2017
മൊബൈൽ ആപ്ലിക്കേഷന്‍
 Install from Here

Tuesday, November 14, 2017

സ്വച്ഛ് വിദ്യാലയ പുരസ്കാർ 2017 -18

സ്വച്ഛ് വിദ്യാലയ പുരസ്കാർ 2017 -18
വെബ്സൈറ്റ് 
അപേക്ഷിക്കുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Click Here
പ്രാഥമിക വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം Submit ചെയ്താൽ പ്രാഥമിക വിവരത്തിൽ നൽകിയ മൊബൈൽ  നമ്പറിൽ ഒരു പാസ്സ്‌വേർഡ് ലഭിക്കും. ഈ പാസ്സ്‌വേർഡും udise കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ബാക്കിയുള്ള 6 വിഭാഗങ്ങളും പൂരിപ്പിക്കേണ്ടത്.

Friday, November 10, 2017

RAA

ഉത്സവങ്ങളായി പഞ്ചായത്തുതല  ശാസ്ത്രോത്സവങ്ങള്‍... 
ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മമ്പറം

മാങ്ങാട്ടിടം പഞ്ചായത്തുതല ശാസ്ത്രോത്സവം പി ടി എ പ്രസിഡന്റ് പി ബിജുവിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തലക്കാടന്‍ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി ട്രെയിനര്‍ എം ഉനൈസ്, ശ്രീജിത്ത് മാസ്റ്റർ, സുലൈഖ ടീച്ചർ, ഹെഡ്മാസ്റ്റര്‍ കെ എം സുനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. അധ്യാപകരായ മുനീർ, മൃണാളിനി ഭായ് എന്നിവർ ശാസ്ത്രോത്സവത്തിന് നേതൃത്വം നൽകി.

 

ആയിപ്പുഴ ഗവ യു.പി സ്കൂള്‍




GVHSS ​​എടയന്നൂര്‍



മട്ടന്നൂര്‍ ഉപജില്ലാ കലോത്സവം 2017

മട്ടന്നൂര്‍ ഉപജില്ലാ കലോത്സവം 2017
പ്രോഗ്രാം ഷെഡ്യൂള്‍, വേദികള്‍, മത്സരഫലങ്ങള്‍, എന്നിവ അറിയുന്നതിനുളള വെബ് സൈറ്റ്

Tuesday, November 7, 2017

നെഹ്രു ക്വിസ്സ്, jawaharlal Nehru quiz, ശിശുദിനം

ശിശുദിനം 2017
 മട്ടന്നൂര്‍ ബി ആര്‍ സി തയ്യാറാക്കിയ
ജവഹര്‍ലാല്‍ നെഹ്രു ക്വിസ്സ് 2017 
Download 

 ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്വാതന്ത്ര്യദിന പ്രസംഗം - 1947



ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964

ശാസ്ത്രാവബോധവാരം

ശാസ്ത്രാവബോധവാരം - നവമ്പര്‍ 7-14

സി വി രാമന്റെ 129-ാം ജന്മദിനം, മേരിക്യൂറിയുടെ 150-ാം ജന്മവാര്‍ഷികം എന്നിവ ചേര്‍ന്നുവരുന്ന നവമ്പര്‍ 7 മുതല്‍ 14 വരെയുളള ഒരാഴ്ച ശാസ്ത്രാവബോധവാരമായി ആഘോഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസ മന്ത്രിയുടെ വിജ്ഞാപനം, വിശദാംശങ്ങള്‍ എന്നിവയ്ക്ക് താഴെ കൊടുത്ത ലിങ്ക് ഉപയോഗപ്പെടുത്തുക.

നല്ല വായന, നല്ല പഠനം, നല്ല ജീവിതം- പുസ്തകവണ്ടി

വായിച്ചു വളരാന്‍ പുസ്തകവണ്ടി 

   വായന പരിപോഷണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തിലുളള പുസ്തകവണ്ടി പ്രയാണം തുടങ്ങി. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ എ പി അംബുജാക്ഷന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്തു. എ ഇ ഒ എ പി അംബിക ടീച്ചര്‍, ബി പി ഒ രതീ‍ഷ് എ വി, ചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

പാലോട്ടുപളളി NISLP സ്കൂളില്‍ നടന്ന സ്വീകരണം എ ഇ ഒ എ പി അംബിക ടീച്ചറുടെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം കെ നജ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ ഇസ്മായില്‍ പുസ്തകം ഏറ്റുവാങ്ങി. ബി പി ഒ രതീ‍ഷ് എ വി, ഉനൈസ് എം, ജോസഫ് പി വി, രാജിത്ത് കുളവയല്‍, അബ്ദുളള മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബലൂണുകളും റിബണുകളും കൈയ്യിലേന്തിയ കുട്ടികള്‍ ഇരുവശങ്ങളിലുമായി നിരന്നു നിന്നാണ് പുസ്തകവണ്ടിയെ സ്വീകരിച്ചത്.
 



കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍