എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Friday, November 18, 2016

സമഗ്ര പ്രധമാധ്യപക പരിവര്‍ത്തന പരിപാടി ഒന്നാം ഘട്ടം സമാപിച്ചു

                    പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠന മികവുകളും അദ്ധ്യാപനമികവുകളും മെച്ചപ്പെടുത്തി, കേരളത്തിലെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരമുള്ള വിദ്യാകേന്ദ്രങ്ങളാക്കി ഉയര്‍ത്തുക എന്നലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപജില്ലയിലെ പ്രധാനാധ്യപകര്‍ക്ക് 5 ദിവസത്തെസമഗ്ര പ്രധമാധ്യപക പരിവര്‍ത്തന പരിശീലനം നല്‍കി.ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത 40 പ്രധാനാധ്യപകരാണ് പങ്കെടുത്തത്.ബാക്കി വരുന്നമുഴുവന്‍ പ്രധാനാധ്യപകര്‍ക്കും രണ്ടാംഘട്ടത്തില്‍ പരിശീലനംനല്‍കും.ഡയറ്റ്ഫാക്കല്‍റ്റി ശ്രീ.കെ.കെ.സന്തോഷ്‌ കുമാര്‍ , സി.ആര്‍.സി കോഡിനേറ്റര്‍ ശ്രീ.എം.പി വിനോദ്, പ്രധാനാധ്യാപകന്‍.ശ്രീ.പി.വിജയന്‍,ഐ.ടി അറ്റ്‌ സ്കൂള്‍ ട്രെയിനര്‍ ശ്രീമതി.സുപ്രിയ എന്നിവരാണ്‌ പരിശീലനത്തിനു നേതൃത്വം വഹിച്ചത്.
      














16-11-2016 ന് നടന്ന സമാപന പരിപാടി എ.ഇ.ഒ ശ്രീമതി.എ.പി.അംബിക ഉദ്ഘാടനം ചെയ്തു.ഡയറ്റ്ഫാക്കല്‍റ്റി കെ.കെ.സന്തോഷ്‌ കുമാര്‍ പ്രധാനാധ്യാപകരായ ശ്രീ.മനോജ്‌.എം, ശ്രീ.പി.എം.അംബുജാക്ഷന്‍, കെ.കെ.അബ്ദുള്ള,സി.എ.മുരളീധരന്‍,ഇസ്മായില്‍.സി എന്നിവര്‍ സംസാരിച്ചു.പരിശീലനത്തിന്റെ ഭാഗമായി മാഗസിന്‍ പ്രകാശനംചെയ്തു.പഞ്ച ദിനപരിശീലനത്തില്‍ പ്രതിപാദിചിട്ടുള്ള കാര്യങ്ങള്‍ യഥാവിധി പാലിക്കുമെന്നു  എല്ലാവരും പ്രതിജ്ഞ എടുത്തു.  


            

വിദ്യാരംഗം പഞ്ചായത്തുതല ശില്പശാല

കൂടാളി :പഞ്ചായത്ത് തല ശില്പശാല 15-11-2016 ന് താറ്റിയോട്നോര്‍ത്ത് എല്‍.പി.സ്കൂളില്‍ വെച്ച്നടന്നു.കൂടാളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്റ് ശ്രീ.നൗഫല്‍ ഉദ്ഘാടനംചെയ്തു.പഞ്ചായത്തിലെ എല്‍.പി.സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ പങ്കെടുത്തു.കഥ,ചിത്രകല,കവിത,നാടന്‍പാട്ട് എന്നിവയെക്കുറിച് ക്ലാസുകള്‍ നടന്നു
ഉദ്ഘാടനം-.ശ്രീ.നൗഫല്‍

നാടന്‍പാട്ട് ശില്പശാല-കെ.വി.രാധാകൃഷ്ണന്‍
                                                                            
                                                                                      കവിത ശില്പശാല നയിച്ചത്-ശ്രീമതി.കെ.രാധ


ചിത്രകല ശില്പശാല 

Thursday, November 10, 2016




സമഗ്ര പ്രഥമാധ്യാപക പരിവർത്തന പരിപാടി 


         മട്ടന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപകർക്കുള്ള പഞ്ചദിന പരിശീലന പരിപാടി 9.11.16 നു സി ആർ സി ഹാളിൽ ആരംഭിച്ചു. ബി പി ഓ ശ്രീ ദിനേശ് കുമാറിന്റെ അധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അംബിക ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ശ്രീ.മനോജ് മാസ്റ്റർ, ശ്രീ. അംബുജാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീ സന്തോഷ്, സി ആർ സി കോ ഓർഡിനേറ്റർ ശ്രീ വിനോദ് കുമാർ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ നേതൃത്വം നൽകുന്നു.
                   
  
ക്ലസ്റ്റർ പരിശീലനം 


മട്ടന്നൂർ: ബി.ആർ.സി പരിധിയിൽ രണ്ടു കേന്ദ്രങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ക്ലസ്റ്റർപരിശീലനത്തിൽ 43.4% പേർ പങ്കെടുത്തു. പരിശീലനത്തിൽ പാദവാർഷിക മൂല്യനിർണയോപാധിയും ഉത്തരക്കടലാസ്സുകളും വിലയിരുത്തുകയും മൂല്യനിർണയ ഫലങ്ങൾ വിശകലനം ചെയ്യുകയും അതിലൂടെ കണ്ടെത്തിയ കഠിന മേഖലകൾ ലളിതമാക്കുന്നതിനുള്ള  ട്രൈ ഔട്ട് മാതൃകകൾ വികസിപ്പിക്കുകയും ചെയ്തു. പരിശീലനം അധ്യാപകർക്ക് ഗുണപ്രദമായതായിരുന്നു.

Tuesday, November 1, 2016


                  മികച്ച പി.ടി.എ അനുമോദനം

        മട്ടന്നൂര്‍ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ട കുരിയോട് എല്‍.പി സ്കൂളിനെ 31/10/2016 ന് നടന്ന പ്രധാനാധ്യാപക പരിശീലനപരിപാടിയില്‍ വെച്ച് അനുമോദിച്ചു. പരിപാടിയുടെ ഔപചാരികഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ കെ.ഭാസ്കരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി.ദാമോദരന്‍ അധ്യക്ഷം വഹിച്ചു. ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ എ.പി.അംബിക മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം.ഫോറം സെക്രട്ടറി കെ.മനോജ്‌ സ്വാഗതവും, മട്ടന്നൂര്‍ ഗവ.യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി.എം.അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു.കുരിയോട് എല്‍.പി സ്കൂളിലെ പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍ മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ കെ.ഭാസ്കരന്‍ മാസ്റ്ററില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.