എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Sunday, September 21, 2014

ഓസോണ്‍ ദിനം

എന്താണ് ഓസോണ്‍ ?
           ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്‌ ഓസോൺ. അന്തരീക്ഷത്തിൽ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാൾ അസ്ഥിരമാണ്‌ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോൺ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌. അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാൺ അൾട്രാവയലറ്റ്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.
          ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമതു് കൂടുതൽ പഠിക്കാൻ ശ്രമിച്ചില്ല. എന്നാൽ ഷോൺബെയ്ൻ അതേപ്പറ്റി കൂടുതൽ പഠിക്കുകയും 1840ൽ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോൺ എന്ന പേരു് നിർദ്ദേശിക്കുകയും ചെയ്തു.
          ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളി യാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.[1] ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.[1] സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം
1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഘല സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.