ഏവര്‍ക്കും U-DISE ദിനാശംസകള്‍....

U-DISE ദിനാചരണം 2016 സെപ്റ്റംബര്‍ 30ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍....

പഠനപുരോഗതി രേഖ, പ്രോമോറേന്‍ റെക്കോര്‍ഡ്‌ എന്നിവ ബി.ആര്‍.സി കള്‍ വഴി വിതരണം ചെയ്യുന്നതാണ്‌....കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.ആര്‍.സി യുമായി ബന്ധപ്പെടുക

Friday, October 21, 2016

ഭിന്ന ശേഷി വിദ്യര്‍ത്ഥികള്‍ക്കുള്ള യാത്രാബത്ത വിതരണം

              സര്‍വ്വ ശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രാന്‍സ്പോര്‍ട്ട്, എസ്കോര്‍ട്ട് അലവന്‍സിന്‍റെ ഒന്നാം ഘട്ട വിതരണം 2016 ഒക്ടോബര്‍ 21 വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി.എ.പി.അംബികയുടെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ നഗരസഭ വിദ്യഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

മട്ടന്നൂര്‍ ഗവ.യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.പി.എം.അംബുജാക്ഷന്‍, റിസോഴ്സ് അദ്ധ്യാപിക പ്രവിന.കെ എന്നിവര്‍ ആശംസ അര്‍പ്പിച് സംസാരിച്ചു.ബി.ആര്‍.സി ട്രെയിനര്‍ എം.പി .നിര്‍മല ദേവി പ്രാര്‍ത്ഥന ചൊല്ലിയ ചടങ്ങിന് മട്ടന്നൂര്‍ ബി.പി.ഒ, ശ്രീ.കെ.ദിനേഷ് കുമാര്‍ സ്വാഗതവും ഐ.ഇ.ഡി.സി. ഏരിയ കണ്‍വീനര്‍ ശ്രീ.എം.പി വിനോദ് നന്ദിയു, പറഞ്ഞു.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും 26 വിദ്യാര്‍ത്ഥികള്‍ക്ക് എസ്കോര്‍ട്ട് അലവന്‍സുംനലകി.ബ്ലോഗ്‌ പരിശീലനം

     സര്‍വ ശിക്ഷാ അഭിയാന്‍ -കണ്ണൂര്‍, ഐ.ടി അറ്റ്‌ സ്കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി കളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ബ്ലോഗ്‌ പരിശീലനം 20 /10 /2016  ന്   കണ്ണൂര്‍ ഐ.ടി അറ്റ്‌ സ്കൂളില്‍ വെച്ച് നടന്നു.സര്‍വ ശിക്ഷാ അഭിയാന്‍ -കണ്ണൂര്‍ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ.പി.വി പുരുഷോത്തമന്‍റെ അദ്ധ്യക്ഷതയില്‍  ഐ.ടി അറ്റ്‌ സ്കൂള്‍ ജില്ലാ കോഡിനേറ്റര്‍ ശ്രീ.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി അറ്റ്‌ സ്കൂളിലെ ഉദ്യോഗസ്ഥരായ ശ്രീ.ജയരാജന്‍ , ശ്രീ.ബൈജു എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.വിവിധ ബി.ആര്‍.സി.കളിലെ എം.ഐ.എസ് കോഡിനേറ്റര്‍മാര്‍ , ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, സി.ആര്‍.സി കോഡിനേറ്റര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.